വി എസ്സാണ് താരം: വിഎസിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കോട് തിരക്ക്

കൊച്ചി: സിനിമ താരങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍ സാധാരണ കാഴ്ചയാണ്. നിയമ പോരാട്ടങ്ങള്‍ക്ക് വേദിയാകുന്ന ഹൈക്കോടതിയില്‍ രാഷ്ട്രീയ നേതാവിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ നിയമവിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും തിക്കും തിരക്കും കൂട്ടിയാലോ?. ഉറപ്പിക്കാം അത് വിഎസ് അല്ലാതെ മറ്റാരുമല്ലെന്ന്. വിഎസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഹൈക്കോടതിയില്‍ ശനിയാഴ്ച തിരക്കോട് തിരക്കായിരുന്നു.അഭിഭാഷകര്‍ക്കുള്ള തുടര്‍ പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുഖ്യാഥിതിയായ ചടങ്ങില്‍ വിഎസായിരുന്നു താരം. ചടങ്ങിനെത്തിയവര്‍ ഒറ്റയ്ക്കും കൂട്ടമായും വിഎസിനടത്തേക്ക് നീങ്ങി. ലക്ഷ്യം വിപ്ലവനായകനൊപ്പം സെല്‍ഫി. കൈകൊടുത്തും ഫോട്ടോയെടുത്തും വിഎസിനൊപ്പം കൂടി ചിലര്‍.ഗ്രൂപ്പ് സെല്‍ഫിയ്ക്കായി നിയമ വിദ്്യാര്‍ത്ഥികള്‍ ഒന്നടങ്കം വേദിയിലെത്തിയപ്പോള്‍ വിഎസ് കുറച്ച് നേരം വേദിയില്‍ ഒറ്റയ്ക്കും ഇരുന്നു കൊടുത്തു. വിഎസ് താരമാണ്, പ്രായഭേതമന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം.