സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ പുരുഷ ജീവനക്കാരെ നിയമിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം


സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റ് ഉൽപന്നങ്ങളും വിൽക്കുന്ന കടകളിൽ പുരുഷ ജീവനക്കാരെ നിയമിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഹറഖ് മുനിസിപ്പൽ കൗൺസിൽ.

വസ്ത്രങ്ങൾ, തയ്യൽ, അനുബന്ധ സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന നിർദേശമാണ് കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന് കൈമാറിയിരിക്കുന്നത്.

ഇത്തരം കടകളിൽ ഇപ്പോഴും പുരുഷ ജീവനക്കാരുള്ളത് ചില വനിത ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കൗൺസിൽ ചെയർമാൻ അബ്‌ദുൽ അസീസ് അൽ നാർ അഭിപ്രായപ്പെട്ടു.

2017ൽ സമാനമായ ഒരു നിർദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ മുന്നോട്ടുവെച്ചെങ്കിലും അന്നത്തെ മന്ത്രിസഭ അത് തള്ളിയിരുന്നു.

article-image

ോേ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed