51ആമത് ദേശീയ ദിനം; 1,530 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ


യുഎഇയുടെ 51ആമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലിൽ‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ‍ നഹ്യാൻ‍ ഉത്തരവിട്ടു. വിവിധ കേസുകളിൽ‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുക. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകൾ‍ തീർ‍ക്കാനും യുഎഇ പ്രസിഡന്‍റ് ഉത്തരവിട്ടു. മോചനം ലഭിക്കുന്ന തടവുകാർ‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകൾ‍ നൽ‍കാനും അവസരം കൊടുക്കാനാണ് ഈ തീരുമാനം.

യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ‍ ഒന്ന് വ്യാഴാഴ്ച മുതൽ‍ ഡിസംബർ‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി.

article-image

686786

You might also like

Most Viewed