സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രവൃത്തി പരിചയ സാക്ഷ്യ പത്രം ഓൺലൈൻ വഴി ലഭ്യമാകും


സൗദിയിൽ ഇനിമുതൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രവൃത്തി പരിചയ സാക്ഷ്യ പത്രം (എക്സ്പീരിയൻസ്   സർട്ടിഫിക്കറ്റ്) ഓൺലൈൻ വഴി ലഭ്യമാകും. ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ കൈപ്പറ്റാവുന്ന പുതിയ സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ജീവനക്കാർക്ക് സർവീസ് (എക്സ്പീരിയൻസ് ) സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇനി മുതൽ കമ്പനികളുടെ ഔദാര്യത്തിന് കാത്തുനിൽക്കേണ്ടതില്ല. ഖിവാ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി സർവീസ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ അനുവദിക്കുന്ന പുതിയ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. ഒരു സ്ഥാപനത്തിൽ നിന്നും ജോലി അവസാനിപ്പിച്ചു മാറി  മറ്റൊരു ജോലി പുതിയ സ്ഥാപനത്തിൽ കണ്ടെത്തുമ്പോൾ കഴിവും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനാണ് ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 

പുതിയ സേവനം വന്നതോടെ ഖിവാ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴി ഓൺലൈനായി സർവീസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ നേടാൻ  സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏറെ സഹായകമാവും. തൊഴിൽ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർധിപ്പിക്കാനും ഏറ്റവും മികച്ച ഡിജിറ്റൽ പോംവഴികളിലൂടെ രാജ്യാന്തര തലത്തിലെ മികച്ച രീതികൾ കൈവരിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽ വിപണിയുടെ സ്ഥിരതയും ആകർഷണീയതയും ഉയർത്തുകയും ചെയ്യുന്ന നിലയ്ക്ക് മുഴുവൻ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ രീതിയിൽ നൽകാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നു.

article-image

xcvx

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed