സൗദിയിൽ അപകടത്തിൽപ്പെട്ട വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള അനുമതി പത്രം ഇനി ഓണ്‍ലൈനായും


സൗദിയിൽ അപകടത്തിൽപ്പെട്ട വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള അനുമതി പത്രം ഇനി ഓണ്‍ലൈനായി നേടാന്‍ സൗകര്യം. സൗദി ജവാസാത്തിന്‍റെ ‘അബ്ഷിർ‍’ പ്ലാറ്റ്‌ഫോം വഴിയാണ് ഇനി വാഹന റിപ്പയറിങ് പെര്‍മിറ്റ് കിട്ടുക. സൗദിയിൽ കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രോണിക് വത്കരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

അപകടസ്ഥലത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അബ്ഷിറില്‍ സേവനം ഉപയോഗപ്പെടുത്തേണ്ടത്. അബ്ഷിറിലെ മൈ സർവിസസില്‍ സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷം വാഹന റിപ്പയറിങ് പെര്‍മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പെര്‍മിറ്റ് ലഭ്യമാകും. 

article-image

cfhch

You might also like

  • Lulu Exchange
  • Straight Forward

Most Viewed