ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോർ‍ഡ് സൗദി പെൺകുട്ടിക്ക്


ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോർ‍ഡ് സൗദി പെൺകുട്ടി റിതാജ് അൽ‍ ഹസ്മി നേടി. 2019 മുതൽ‍ തുടർ‍ച്ചയായി ഇംഗ്ലീഷിൽ‍ മൂന്ന് നോവലുകൾ‍ പ്രസിദ്ധീകരിച്ചാണ് റെക്കോർ‍ഡ് നേടിയത്. 14 വയസുള്ള റിതാജ് അൽ‍ഹസ്മി നോവൽ‍ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് വേൾ‍ഡ് റെക്കോർ‍ഡ് നേടിയത്.

2019ൽ‍ ട്രഷർ‍ ഓഫ് ദി ലോസ്റ്റ് സീ എഴുതി. അടുത്ത വർ‍ഷം പോർ‍ട്ടൽ‍ ഓഫ് ദി ഹിഡൻ വേൾ‍ഡും കഴിഞ്ഞ വർ‍ഷം ബിയോണ്ട് ദ ഫ്യൂച്ചർ‍ വേൾ‍ഡ്’ എന്ന നോവലും പ്രസിദ്ധീകരിച്ചു. പുതിയ നോവൽ‍ ദി പാസേജ് ടു ദി അൺനോൺ രചന പൂർ‍ത്തിയാക്കി. ഇത് ഉടൻ പുറത്തിറങ്ങും.

കാലാവസ്ഥാ വ്യതിയാനം മനുഷ്യർ‍ക്കും മൃഗങ്ങൾ‍ക്കും ഉണ്ടാകാനിടയുള്ള അപകടങ്ങൾ‍ പ്രമേയമാക്കി ദി ഡെ ബിഫോർ‍ 2050 സയൻസ് ഫിക്ഷൻ നോവലിന്റെ പണിപ്പുരയിലാണ്. റിതാജ് കുട്ടിക്കാലം മുതൽ‍ എഴുത്തിൽ‍ താൽ‍പര്യം പ്രകടിപ്പിച്ചിരുന്നു. ആറ് വയസ് മുതൽ‍ എഴുതി തുടങ്ങിയതായി പിതാവ് ഹുസൈൻ അൽ‍ഹസ്മി പറഞ്ഞു. ഗിന്നസ് റെക്കോർ‍ഡ് നേടിയതിൽ‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed