സൗദിയിലെ നാടുകടത്തൽ‍ കേന്ദ്രങ്ങളിൽ‍ മുക്കാൽ‍ ലക്ഷത്തോളം നിയമലംഘകർ‍ കഴിയുന്നതായി റിപ്പോർട്ട്


സൗദിയിലെ വിവിധ പ്രവിശ്യകളിലെ നാടുകടത്തൽ‍ കേന്ദ്രങ്ങളിൽ‍ മുക്കാൽ‍ ലക്ഷത്തോളം നിയമലംഘകർ‍ കഴിയുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ‍ നടത്തിയ വിവിധ റൈഡുകളിൽ‍ പിടിയിലായവരാണിവർ‍. സുരക്ഷാ വിഭാഗങ്ങൾ‍ നടത്തിയ റൈഡിനിടെ പിടിയിലായവരാണിവർ‍. ഇഖാമ, തൊഴിൽ‍, നുഴഞ്ഞുകയറ്റക്കാരായ നിയമലംഘനങ്ങളിലാണിവർ‍ പിടിയിലായത്. പുരുഷ−വനിത നിയമ ലംഘകരായ 74,729 പേരാണ് നടപടികൾ‍ കാത്തു സെന്ററുകളിൽ‍ കഴിയുന്നത്. ഇവരിൽ‍ ഭൂരിഭാഗം പേരും പുരുഷന്‍മാരാണ്. 71,260 പേർ‍. 3469 പേർ‍ വനിതകളുമാണ്. ഇവരെ നിയമാനുസൃത നടപടികൾ‍ പൂർ‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് നാടു കടത്തും. 

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ഇതിനിടയിലും കർ‍ശനമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15,209 പേർ‍ വിവിധ ഭാഗങ്ങളിൽ‍നിന്നായി രാജ്യത്ത് പിടിയിലായി. ഇഖാമ നിയമ ലംഘകരാണ് പിടിയിലാകുന്നവരിൽ‍ ഭൂരിഭാഗവും.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed