സൌദിയിൽ വീണ്ടും കൊറോണ വൈറസ്


സൌദി അറേബ്യയില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ 25 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി,

2012 ജൂണ്‍ മാസത്തിലാണ് സൌദി ഉള്‍പ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കൊറണ വൈറസ് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 1039 കേസുകളാണ് സൌദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 460 പേര്‍ മരിച്ചു. 575 പേര്‍ക്ക് അസുഖം ഭേദമാകുകയും ചെയ്തു. നാല് പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാഥമിക ചികിത്സക്കും രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മന്ത്രാലയം സൌകര്യം ഒരുക്കിയിട്ടുണ്ട്.

വൈറസിനതെരിരെ ശക്തമായ ബോധ വത്കരണ പ്രവര്‍ത്തനങ്ങളും സൌദി ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്.രാജ്യത്തെത്തുന്ന തീര്‍ഥാടതകര്‍ക്കും സന്ദര്‍ശകര്‍ക്കും വൈറസ് പടരാതിരിക്കാന്‍ ശക്തമായ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

You might also like

Most Viewed