സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം: തീരുമാനവുമായി ഖത്തർ


സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റവുമായി ഖത്തർ. ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം.

ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. രാവിലെ 7.00 മുതൽ 11.00 വരെ മാത്രാണ് സർക്കാർ ജീവനക്കാരുടെ ജോലിസമയം. നവംബർ 1 മുതൽ ഡിസംബർ 19 വരെയാണ് ഖത്തറിൽ സർക്കാർ മേഖലയിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയത്.

അതേസമയം, സുരക്ഷ, സൈന്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധാരണ പോലെ ജോലി ചെയ്യാം.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed