ഒരു ദിവസത്തേക്ക് ഉത്തരാഖണ്ധ് മുഖ്യമന്ത്രിയായി ഇരുപതുകാരി


ഡെറാഡൂൺ: ഒരുദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇരുപതുവയസ്സുകാരി. ദേശീയ ബാലികാ ദിനത്തിന്റെ ഭാഗമായാണ് ഹരിദ്വാർ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഇന്ന് ഒരു ദിവസത്തേക്ക് സംസ്ഥാന മുഖ്യമന്ത്രിയായത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്ത യോഗത്തിൽ അവർ പങ്കെടുത്തു. ഉത്തരാഖണ്ധ്് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗത്തിൽ സന്നിഹിതനായിരുന്നു.സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സംഭവം. റൂർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബി.എസ്.സി അഗ്രികൾച്ചർ വിദ്യാർത്ഥിയാണ് സൃഷ്ടി ഗോസ്വാമി. ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം തന്നതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനു സൃഷ്ടി ഗോസ്വാമി നന്ദി പറഞ്ഞു. 

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed