ഗൗതം അദാനിയെ അതിസമ്പന്നനാക്കിയത് മോദി സർക്കാർ; വിമർശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവാദ വ്യവസായി ഗൗതം അദാനിയെ അതിസമ്പന്നനാക്കിയത് മോദി സർക്കാരാണെന്നാണ് റായ്പുരിൽ പ്ലിനറി സമ്മേളനത്തിൽ പ്രസംഗിക്കവെ രാഹുലിന്‍റെ വിമർശനം. ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിവാദ നായകനെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്‍റെ ചോദ്യത്തിന് പ്രധാനമന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരായിരിക്കുകയാണ്.
വിമർശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുൽ പറഞ്ഞു.
dgdxg