പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു

മഹാരാഷ്ട്രയിൽ യുവതിയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു. താനെ ജില്ലയിലെ ഡോംബിവിലിയിലാണ് സംഭവം. 35കാരി പ്രീതി ശാന്താറം പാട്ടീലാണ് മരിച്ചത്. ഭർത്താവ് പ്രസാദ് ശാന്തറാം പാട്ടീലിന് പരസ്ത്രീ ബന്ധമുണ്ടെന്ന് മനസിലാക്കിയ പ്രീതി ഇത് ചോദ്യം ചെയ്തതാണ് സംഭവത്തിന് പിന്നിലെ കാരണം.
14, 11 വയസുള്ള പെൺമക്കളെയും പിതാവ് ചുട്ടുകൊല്ലാൻ ശ്രമിച്ചു. 90 ശതമാനം പൊള്ളലേറ്റ ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. പ്രസാദിന്‍റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് ചോദ്യം ചെയ്തതു മുതൽ ഇയാൾ പ്രീതിയെ മർദിക്കുമായിരുന്നു. മക്കളെയും ഇയാൾ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രീതി മരിച്ചത്. കൊലപാതകത്തിനിടെ പൊള്ളലേറ്റ പ്രസാദും ചികിത്സയിലാണ്.
xzhb