കുവൈത്തിൽ ജൂൺ 1 മുതൽ ഉച്ചവിശ്രമം ആരംഭിക്കുന്നു


കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ജൂൺ 1 മുതൽ ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ മധ്യാഹ്ന ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി മാനവശേഷി സമിതി അറിയിച്ചു. ഓഗസ്റ്റ് 31 വരെ 3 മാസത്തേക്കാണ് ഉച്ചവിശ്രമം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം. കൊടും ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. 

ജീവാപായം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാലാണ് കടുത്ത ചൂട് അനുഭവപ്പെടുന്ന 4 മണിക്കൂർ ഇടവേള നൽകിവരുന്നത്. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘകർക്ക് പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. നിയമ ലംഘകർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന തോതിൽ പിഴ ഈടാക്കും. സ്ഥാ‍പങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും.  ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

article-image

fhdch

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed