കുവൈത്തിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചു


ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചതോടെ കുവൈത്തിൽ വിദേശികൾക്കു ചികിത്സാ ചെലവേറും. നിലവിലെ ‍2 ദിനാറിനു (539 രൂപ) പുറമെ മരുന്നുകൾക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5 ദിനാറും (1347 രൂപ) ആശുപത്രികളിൽ 10 ദിനാറും (2695) അധികം നൽകണമെന്നാണ് പുതിയ നിയമം.

ഇൻഷൂറൻസ് ഉള്ളവരും ഈ തുക നൽകേണ്ടിവരും. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രം, മെഡിക്കൽ സെന്ററുകൾ, ആശുപത്രി, അത്യാഹിത വിഭാഗം, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം ഇന്നലെ മുതൽ നിയമം പ്രാബൽയത്തിൽ വന്നു.

ഇതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവർ കുറഞ്ഞത് 7 ദിനാറും (1887 രൂപ) ആശുപത്രികളിൽ ചികിത്സ തേടുന്നവർ 20 ദിനാറും (5391 രൂപയും) നൽകേണ്ടിവരും. കുവൈത്തിൽ പ്രവാസികൾക്കു മാത്രമായുള്ള പുതിയ ദമാൻ ആശുപത്രിയിൽ 2023 ആരംഭത്തിൽ തന്നെ ചികിത്സ തുടങ്ങുമെന്നാണ് സൂചന.

article-image

dftdry

You might also like

Most Viewed