ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ജീപ്പില്‍ നിന്നും ചാടിയ പ്രതി മരിച്ചു

പോലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(30)യാണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഓടുന്ന വാഹനത്തിൽ നിന്നും ചാടി റോഡിലേക്ക് വീണ പ്രതിയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മദ്യലഹരിയിൽ ബഹളം വെച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് സനുവിനെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ കസ്റ്റഡി കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനെത്തിയപ്പോൾ പൊലീസ് വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീഴ്ചയിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ പ്രതിയെ പൊലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് പ്രതി മരണപ്പെട്ടത്.
rdyuytfr