കുഴികൾ അടയ്ക്കുന്നില്ലെന്ന് ആരോപിച്ച് റോഡിൽ പൂക്കളമിട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പ്രതിഷേധം

കുഴികൾ അടയ്ക്കുന്നില്ലെന്ന് ആരോപിച്ച് റോഡിൽ പൂക്കളമിട്ട് യുഡിഎഫ് പ്രതിഷേധം. സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് കഞ്ഞിക്കുഴിയിൽ യുഡിഎഫ് പ്രതിഷേധം നടത്തിയത്.
ദേശീയപാത അഥോറിറ്റിയുടെ കീഴിലുള്ള റോഡിലായിരുന്നു യുഡിഎഫ് ജില്ലാ കമ്മിറ്റി പൂക്കളമിട്ടത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജില്ലയിലുള്ള ദിവസമാണ് യുഡിഎഫിന്‍റെ വേറിട്ട പ്രതിഷേധം.
zgx