കേരളത്തിൽ സർക്കാർ ഡോക്ടർമാർ സമരത്തിൽ

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ നടത്തും. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം.
ജനുവരി 2021ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ്, ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്വത്തിൽ ഇരുന്ന കോവിഡ് കാലത്ത്, സേവന സന്നദ്ധരായിരുന്ന ഡോക്ടർമാരോട് ആരോഗ്യ വകുപ്പ് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.
xhcj