കെ​എ​സ്ആ​ർ​ടി​സിയിൽ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി


തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഫർലോ ലീവ് പദ്ധതി കെഎസ്ആർടിസി മാനേജ്മെന്‍റ് കൂടുതൽ ജീവനക്കാരിലേക്ക് വ്യാപിപ്പിക്കുന്നു.

പകുതി ശമ്പളത്തോടെ കൂടുതൽ ജീവനക്കാർക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്.

അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്തിട്ടുണ്ട്. അധിക ജീവനക്കാരെ പകുതി ശമ്പളം നൽകി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറയ്ക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed