വിരമിച്ച അധ്യാപകർക്ക് പ്രഫസർ പദവി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയോട് ഗവർണർ വിശദീകരണം തേടി


വിരമിച്ച അധ്യാപകർക്ക് പ്രഫസർ പദവി നൽകാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. കാലിക്കറ്റ് വിസിയോടാണ് ഗവർണർ ഇക്കാര്യത്തിൽ വിശദീകരണം തേടിയിരിക്കുന്നത്. ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് ഗവർണറുടെ നിർദേശം. 

സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നീട് സർക്കാർ നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്ന് അദ്ദേഹം വീണ്ടും സർവകലാശാലയുടെ ഭരണനിർവഹണ കാര്യങ്ങളിൽ ഇടപെടുകയായിരുന്നു.

You might also like

Most Viewed