നൈജീരിയൻ പ്രസിഡന്‍റായി ബോല ടിനുബു സത്യപ്രതിജ്ഞ ചെയ്തു

നൈജീരിയൻ പ്രസിഡന്‍റായി ബോല ടിനുബു(71) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഹമ്മദ് ബുഹാരിയുടെ പിൻഗാമിയായാണു ബോല ടിനുബു പ്രസിഡന്‍റായത്. മുതിർന്ന ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിനു പേർ സത്യപ്രതിജ്ഞയ്ക്കെത്തി. നൈജീരിയയുടെ സാമ്പത്തിക ഹബ്ബായ ലാഗോസിന്‍റെ ഗവർണറായി പ്രവർത്തിച്ചയാളാണ് ടിനുബു.
ആഫ്രിക്കയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണു നൈജീരിയ. ലോകത്ത് ക്രൈസ്തവർ ഏറ്റവും അധികം ആക്രമിക്കപ്പെടുന്നതു നൈജീരിയയിലാണ്. ഇസ്‌ലാമിക് സ്റ്റേറ്റ്, ഫുലാനി ഭീകരരാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നത്.
adsadsadsads