അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി

അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 34 മരുന്നുകൾ കൂടി അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ഈ മരുന്നുകൾക്ക് വില കുറയും. ക്യാൻസർ, പ്രമേഹ രോഗങ്ങളുടെ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയൊരു ശതമാനം ജനങ്ങൾക്ക് ആശ്വാസമാകും. എച്ച്ഐവിയ്ക്കുള്ള രണ്ട് മരുന്നുകളും പട്ടികയിലുണ്ടെന്നാണ് വിവരം.
അതേസമയം ഇരുപതിലധികം മരുന്നുകൾ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസിഡിറ്റിക്ക് കഴിക്കുന്ന റാനിടിഡിൻ പോലുള്ളവയെ പട്ടികയിൽനിന്ന് ഒഴിവാക്കിയത് നിരവധി രോഗികൾക്ക് പ്രയാസമുണ്ടാക്കും.
xgdfg