സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ

സെർവിക്കൽ കാൻസറിനെ (ഗർഭാശയ ഗള കാൻസർ) പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് നാഴികക്കല്ലാകുന്ന ഈ വാക്സിന്‍ വികസിപ്പിച്ചത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. സെർവിക്കൽ കാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കുന്നതാണ് ഈ വാക്സിൻ.
മാസങ്ങൾക്കുള്ളിൽ വാക്സിൻ വിപണിയിലെത്തിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാല അവകാശപ്പെട്ടു. 200 രുപ മുതൽ 400 രൂപ വരെയായിരിക്കും വാക്സിന്‍റെ വിലയെന്ന് കരുതപ്പെടുന്നു.