ബഹ്റൈനിൽ 'ഖൽബാണ് താജുദ്ദീൻ' അരങ്ങേറി


താജുദ്ദീൻ വടകരയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഡാൻസ് പരിപാടിയായ 'ഖൽബാണ് താജുദ്ദീൻ' ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ അരങ്ങേറി.  സ്റ്റാർ സിങ്ങർ ഫെയിം മുഹമ്മദ് റാഫി, പട്ടുറുമാൽ ഫെയിം നൗഫൽ മഞ്ചേരി, ഗാനരചയിതാവ് ആഷിർ വടകര, ഗായികമാരായ സജില സലിം, ഹർഷ കാലിക്കറ്റ്, ആഗ്നേയ, മോഹ ബാൻഡ് സംഘം, ഡാൻസ് ടീമായ 'ഓറ ഡാൻസ്' തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.   'ഖൽബാണ് ഫാത്തിമ' എന്ന പാട്ടിെന്‍റ പതിനേഴാം വാർഷിക ആഘോഷ ചടങ്ങുകൂടിയായിരുന്നു വേദി. മനോജ് മയ്യന്നൂരായിരുന്നു പരിപാടി സംവിധാനം ചെയ്തത്. ചടങ്ങിൽ പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ താജുദ്ദീൻ വടകരയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. പുതുപ്പണം ബഹ്‌റൈൻ കൂട്ടായ്മ പ്രസിഡണ്ട് രഖിൽ രവീന്ദ്രൻ, സെക്രെട്ടറി നസീർ, വൈസ് പ്രസിഡണ്ട് രാജീവൻ എന്നിവർ പങ്കെടുത്തു.

You might also like

Most Viewed