ബഹ്റൈനിൽ 38 ജോലികൾ‍ക്ക് ഇനി ടെസ്റ്റ് നിർ‍ബന്ധം


മനാമ: മെഡിക്കൽ‍ മേഖലയിലെ 38 തൊഴിലുകളിൽ‍ പരീക്ഷ പാസാകാതെ ഇനി ബഹ്റൈനിലേക്ക് പോകാൻ സാധിക്കില്ല.നാഷണൽ‍ ഹെൽ‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ നിർ‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ‍ കഴിഞ്ഞ ദിവസം ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ‍ ചെയർ‍മാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ‍ ഖലീഫ ഒപ്പുവെച്ചു. ഈ മേഖലയിൽ‍ ജോലിക്ക് എത്തുന്നവർ‍ പ്രത്യേക ടെസ്റ്റ് പാസായിരിക്കണം എന്നാണ് നിബന്ധന.

ലാബ് ടെക്നീഷ്യൻ, ന്യൂക്ലിയർ‍ മെഡിസിൻ ടെക്നോളജിസ്റ്റ്, റെസ്പിറേറ്ററി എക്യുപ്മെൻറ് സ്പെഷലിസ്റ്റ്, ഒക്യൂപേഷണൽ‍ തെറപ്പി ടെക്നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യൻ‍, ഓഡിയോളജിസ്റ്റ്, ഫിസിയോ തെറപ്പി ടെക്നീഷ്യൻ, പ്രോസ്തെക്റ്റിസ് ആൻഡ് ഓർ‍ത്തോട്ടിക്സ് ടെക്നീഷ്യൻ,ന്യൂട്രീഷൻ ടെക്നീഷ്യൻ, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ‍ സൈക്കോളജിസ്റ്റ്, െസ്റ്ററിലൈസേഷൻ ടെക്നീഷ്യൻ‍, െസ്റ്ററിലൈസേഷൻ ടെക്നിക്കൽ‍ അസിസ്റ്റൻറ്, അഡ്വാൻസ്ഡ് പാരാമെഡിക്കൽ‍ സ്റ്റാഫ്, ഡയാലിസിസ് ടെക്നീഷ്യൻ‍, പാരാമെഡിക്കൽ‍ നഴ്സ് എന്നിവർ‍ക്കാണ് പുതിയ നിയമം ബാധമാകുന്നത്.

You might also like

Most Viewed