ഒളിച്ചോടിയവർക്ക് ഫ്ളെക്സി വിസയില്ലെന്ന് എൽ.എം.ആർ.എ സി.ഇ.ഒ

മനാമ: റൺഎവെ സ്റ്റാറ്റസിലുള്ളവർക്ക് ഫ്ളെക്സി വിസയിലേയ്ക്ക് മാറാൻ സാധിക്കില്ല എന്ന് എൽഎംആർഎ സിഇഒ ഒസാമ അൽ അബ്സി വ്യക്തമാക്കി. ഇവർക്ക് രാജ്യം വിട്ട് പോവുക എന്നത് മാത്രമാണ് ഏക വഴിയെന്നും പിന്നീട് ബഹ്റൈനിലേയ്ക്ക്് തിരികെ വരാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മതിയായ കാരണങ്ങൾ ഇല്ലാതെ 15 ദിവസമോ അതിലധികമോ ദിവസം ജോലിക്കെത്തിയില്ലെങ്കിലാണ് തൊഴിലുടമയക്ക് എൽ.എം.ആർ.എയെ ഈകാര്യം അറിയാക്കാവുന്നതാണ്. എൽ.എം.ആർ.എ ഇത് സ്ഥിരീകരിച്ച് രേഖപ്പെടുത്തി കഴിഞ്ഞാൽ പിന്നീട് ആ തൊഴിലാളിക്ക് മറ്റൊരു തൊഴിലിലേയ്ക്ക് മാറുന്നതിന് അപേക്ഷിക്കാനോ, നിലിവിലുള്ള തൊഴിൽ ഉടമയുടെ കീഴിൽ വീണ്ടും ജോലി ചെയ്യാനോ സാധിക്കില്ല. രാജ്യത്തെ വിദേശ തൊഴിലാളികളുടെ ആകെ എണ്ണത്തിൽ 0.4 ശതമാനം പേർ മാത്രമാണ് റൺ എവെ സ്റ്റാറ്റസിൽ ഉള്ളത്.
അതേസമയം ഇതുവരെയായി 53000 പേർക്കാണ് രാജ്യത്ത് ഏപ്രിൽ മാസം മുതൽ പ്രഖ്യാപ്പിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.
ഡിസംബർ 31ന് ആനുകൂല്യം അവസാനിക്കും. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും അത് പുതുക്കാത്തവർക്കും, സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാതെ തൊഴിൽ ഉടമ വർക്ക് പെർമിറ്റ് റദ്ദാക്കിയവർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.