പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്


കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി രാജ്യത്ത് തുടരുന്ന പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങി നടക്കുന്നവർ, മറ്റു ശ്വസന സംബന്ധമായ അസുഖമുള്ളവർ എന്നിവർ മുൻകരുതൽ സ്വീകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.

രാജ്യത്ത് പലയിടങ്ങളിലും രണ്ട് ദിവസമായിട്ടാണ് പൊടിക്കാറ്റ് വീശുന്നത്. പൊടിയടങ്ങിയ വായു ശ്വസിക്കുന്നതു മൂലം ശ്വാസകോശ അണുബാധക്ക് കാരണമായേക്കാമെന്നും, ആസ്തമ രോഗികൾക്ക് ഇത് അപകടമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഇത്തരം ആളുകൾ അത്യാവശ്യങ്ങൾക്ക് മാത്രം ഈ സാഹചര്യത്തിൽ പുറത്തിറങ്ങുന്ന പ്രവണത സ്വീകരിക്കുക, വീടുകളിൽ പൊടി കയറുന്നതിനെ തടയുക, പുറത്തിറങ്ങുന്നവർ മാസ്ക് പോലുള്ളവ ഉപയോഗിക്കുക എന്നീ മുൻകരുതലുകൾ എടുക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.

നാളെ വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരും അറിയിച്ചിരിക്കുന്നത്. താപനിലയിലും ക്രമാനുഗതമായ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.

article-image

്ിേി്

You might also like

Most Viewed