കോ­സ്മിക് സു­നാ­മി­ പെ­ർസി­സസ്


വാട്സാപ്പിലും മറ്റും കറങ്ങുന്ന ഒരു പുതിയ വാർ‍ത്തയാണ് ഭൂമിയെ നിമിഷങ്ങൾ‍ കൊണ്ട് വിഴുങ്ങാൻ‍ പോകുന്ന പെർ‍സിസസ് കോസ്മിക് സുനാമി. നാസ പറഞ്ഞു എന്ന പേരിൽ‍ പ്രച്ചരിപിച്ചാൽ‍ എന്തും ശാസ്ത്രീയമാവും എന്ന ഒരു ധാരണയും കണ്ട പാടെ ഷെയർ‍ ചെയ്യലും ഇന്നത്തെ ഒരു സവിശേഷതയാണല്ലോ?

ഇന്ത്യ ലൈവ് ടുഡേ എന്ന ഓൺലൈൻ‍ മാഗസിനാണ് ഇത്തരം ഒരു വാർ‍ത്തയുടെ അവതാരകർ‍. പല ശാസ്ത്ര വിലയിരുത്തലുകളും ശാസ്ത്ര വിവരമില്ലാത്ത ലേഖകർ‍ സെൻ്സേഷണലായി അവതരിപ്പിക്കുന്നത് കൂടിയാണ് ഇത്തരം അർ‍ത്ഥരഹിത പ്രചാരണങ്ങളുടെ മറ്റൊരു അടിസ്ഥാനം.

എന്താണ് പെർസ്യുസ് ക്ലെസ്റ്റർ‍ ?

പ്രപഞ്ചത്തിലെ ഒരു അത്യപാര ദ്രവ്യ പിണ്ധമാണിത്. ആയിര കണക്കിന് ഗാലക്സികൾ‍ ദശലക്ഷക്കണക്കിന് താപമുള്ള വാതക പിണ്ധത്തിൽ‍ മുങ്ങി നിൽ‍കുന്ന നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിത്തിൽ‍ നിന്നും 240 ദശലക്ഷം പ്രകാശ വർഷം ദൂരെ നമ്മിൽ‍ നിന്നും നിമിഷം തോറും 5336 കിലോമീറ്റർ‍ വേഗത്തിൽ‍ മറഞ്ഞു കൊണ്ടിരിക്കുന്ന ഗാലക്സികളുടെ ഒരു കൂട്ടമാണിത്.

നാസയുടെ ചന്ദ്ര എക്സ്റേ നിരീക്ഷണ കേന്ദ്രത്തിനു ലഭിച്ച വിവരങ്ങൾ‍ ഒരു കൂട്ടം അന്താരാഷ്‌ട്ര ശാസ്ത്ര സംഘം വിശകലനം ചെയ്തു. പെർസ്യുസ് ഗാലക്സി ക്ലസ്േറ്ററിൽ‍ നിന്നും ഒരു വൻ‍ വാതകതിര പ്രസരിക്കുന്നു എന്ന് കണ്ടെത്തി. രണ്ടു ലക്ഷം പ്രകാശ വിസ്തൃതിയുള്ള അഥവാ നമ്മുടെ ഗാലക്സിയുടെ രണ്ടു മടങ്ങ്‌ വിസ്തൃതിയുള്ള ഇതിന്റെ കണ്ടെത്തൽ‍ റോയൽ‍ അസ്ട്രോണോമിക്കൽ‍ സോസൈറ്റിയുടെ മാസികയിൽ‍ പ്രസിദ്ധീകരിച്ചു.

കോടിക്കണക്കിനു വർഷം മുന്‍പേ വേറൊരു ഗാലക്സികൂട്ടം പെർസ്യുസ്മായി കൂട്ടിയിടിച്ചതിന്റെ ഫലം എന്നും നിഗമനം നടത്തി. ഓൺ‍ലൈൻ‍ മാഗസിൻ‍ ചെയ്ത മടയത്തരം എന്ത് എന്ന് നോക്കാം. നാസ യാതൊരു വാ‍ണിങ്ങും നൽ‍കിയിട്ടില്ല. സുനാമി 240 മില്യൺ പ്രാകാശ വർ‍ഷ ദൂരെയാണ്.

പെർ‍സിസു എന്നതു ഒരു നമ്മുടെ ഗാലക്സിക്ക് അടുത്തുള്ള സോളാർ‍ സിസ്റ്റം എന്നാക്കി. അങ്ങനെയൊന്നു ഇല്ല തന്നെ.

പെർ‍സിസ് എന്ന ഒരു ഗ്രഹം, പെർസിസസു എന്ന സോളാർ‍ സിസ്റ്റത്തിൽ‍ ഇടിച്ചു എന്നാക്കി. അതും തെറ്റാണ്.

ചന്ദ്ര എന്നത് എക്സ്റേ നിരീക്ഷണ കേന്ദ്രമാണ്. ഇതിനെ എക്സ്റെ മോഷൻ‍ സിസ്റ്റം എന്നാക്കി.

ചുരുക്കി പറഞ്ഞാൽ‍ ഒരു ശാസ്ത്ര നിരീക്ഷണത്തെയും വിശകലനത്തെയും സാങ്കേതികമായി തെറ്റുകൾ‍ കൊണ്ട് നിറച്ചത് കൂടാതെ, ആശയപരമായി നാസ മുന്നറിയിപ്പു തന്നിരിക്കുന്നു എന്നൊക്കെ പറഞ്ഞു വാർ‍ത്ത പ്രാധാന്യം ഉണ്ടാക്കുക കൂടിയാണ് ഇത്തരം മാധ്യമങ്ങൾ‍ ചെയുന്നത്.

സോഷ്യൽ‍ മീഡിയകളിൽ‍ ലഭിക്കുന്ന വിവരങ്ങൾ‍ ശാസ്ത്രമായാലും രാഷ്ട്രീയമായാലും രണ്ടു വട്ടം ആലോചിക്കാതെ ഷെയർ‍ ചെയ്യാതെ ഇരിക്കുക. ശാസ്ത്ര ഷെയർ‍ അൽപം തെറ്റിദ്ധാരണ ഉണ്ടാക്കുക മാത്രമേ ചെയ്യുള്ളൂ. എന്നാൽ‍ രാഷ്ട്രീയ ഷെയർ‍ പലരുടെയും ജീവൻ‍ എടുത്തേക്കാം. കഴിഞ്ഞ ആഴ്ച പോലും ആറു പേരുടെ ജീവൻ‍ എടുത്തതു തെറ്റായ ഒരു വാട്സ് ആപ് ഷെയർ‍ ആണ് എന്നതും കൂടെ ഓർ‍ക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed