നിക്ഷേപകർക്കും നിക്ഷേപങ്ങൾക്കുമായി പുതിയ മന്ത്രാലയം രൂപീകരിച്ച് യുഎഇ


നിക്ഷേപകർക്കും നിക്ഷേപങ്ങൾക്കുമായി പുതിയ മന്ത്രാലയം രൂപീകരിച്ച് യുഎഇ. ലോകത്തിലെ മുൻനിര നിക്ഷേപ സൗഹൃദ രാജ്യവും നിക്ഷേപങ്ങളുടെ സിരാകേന്ദ്രവുമായി യുഎഇയെ മാറ്റാൻ ലക്ഷ്യമിട്ടാണ് നീക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തുമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മന്ത്രാലയത്തിന് അനുമതി നൽകിയത്. രാജ്യത്തിന്റെ നിക്ഷേപ നയം രൂപീകരിക്കുക, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക, നിക്ഷേപകർക്ക് അനുകൂലമായി സർക്കാർ നടപടി ക്രമങ്ങൾ എളുപ്പമുള്ളതാക്കുക, രാജ്യത്തിന്റെ മൽസര ക്ഷമത വർധിപ്പിക്കുക, ലോകത്തിലെ നിക്ഷേപകരുടെ മുഴുവൻ ലക്ഷ്യ സ്ഥാനമായി രാജ്യത്തെ മാറ്റിയെടുക്കുക, നിക്ഷേപ മുന്നേറ്റങ്ങളുടെ നേതൃ നിരയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുക തുടങ്ങിയവയാണ് നിക്ഷേപ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുനരുപയോഗ ഊർജോൽപാദനം  7 വർഷത്തിൽ മൂന്നിരട്ടിയാക്കും. 

പരമ്പരാഗത സ്രോതസുകളിൽ നിന്നുള്ള ഉൽപാദനം കുറച്ച് പുരുപയോഗ ഊർജത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ ഊർജ നയം പുതുക്കി. ഊർജ ആവശ്യം കൂടുന്ന സാഹചര്യത്തിൽ അടുത്ത 7 വർഷത്തിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ 20000 കോടി ദിർഹം ഈ മേഖലയിൽ ചെലവഴിക്കും. ഊർജ ഉൽപാദനത്തിൽ ഹൈഡ്രജന്റെ ഉപയോഗം വർധിപ്പിക്കുന്നതു രാജ്യത്തിന്റെ പൊതുനയത്തിന്റെ ഭാഗമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത ഊർജം എന്ന നിലയിൽ ഹൈഡ്രജന്റെ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കും. ഹൈഡ്രജൻ ഉൽപാദന രംഗത്തെ മുൻനിര രാജ്യമാകാൻ ലക്ഷ്യമിട്ടുള്ള നയപ്രഖ്യാപനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. 8 വർഷത്തിനകം ഹൈഡ്രജൻ ഉൽപാദക വിതരണ ശൃംഖല വികസിപ്പിക്കും. ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രവും മന്ത്രിസഭ പ്രഖ്യാപിച്ചു. ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. മനുഷ്യത്വ രഹിതമായ ഇത്തരം കുറ്റകൃത്യങ്ങളെ  വച്ചുപൊറുപ്പിക്കില്ലെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. 

article-image

wetes

You might also like

  • Lulu Exchange
  • Straight Forward

Most Viewed