യു.എ.ഇ. സായുധ സേനയുടെ ഏകീകരണത്തിന്റെ 47ആം വാർഷികദിനാഘോഷം; 500 പേരുടെ സമൂഹ വിവാഹം സംഘടിപ്പിച്ചു

യു.എ.ഇ. സായുധ സേനയുടെ ഏകീകരണത്തിന്റെ 47ആം വാർഷികദിനാഘോഷം ഇമാറാത്തി ജനതയ്ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 500 പേരുടെ സമൂഹ വിവാഹം സംഘടിപ്പിച്ചാണ് സന്തോഷം പങ്കിട്ടത്. വാർഷികദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആൽ നഹിയാൻ സംബന്ധിച്ചു. യു.എ.ഇ. പ്രസിഡന്റും യു.എ.ഇ സായുധസേന സുപ്രീം കമാന്‍ഡറുമായ ഷഎയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹിയാന്റെ രക്ഷാകർതൃത്വത്തിലായിരുന്നു സമൂഹവിവാഹച്ചടങ്ങ്. സൈനികരും വീരമൃത്യു വരിച്ച സൈനികരുടെ മക്കളും സിവിലിയന്മാരും അടക്കമുള്ളവരായിരുന്നു 500 വരന്‍മാർ.
അബൂദബി ദേശീയ പ്രദർശന കേന്ദ്രത്തിലായിരുന്നു സമൂഹവിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. നവദമ്പതിമാരെ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് അഭിനന്ദിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഈസാ സെയിഫ് ബിൻ അൽബാൻ അൽ മസ്‌റൂയി, പ്രതിരോധ വകുപ്പ് അണ്ടർ സെക്രട്ടറി മതർ സാലിം അലി അൽ ദാഹരി, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഷെയ്ഖ് അഹമ്മദ് ബിൻ താനൂൻ ആൽമ, വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളുടെ വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഷെയ്ഖ് ഖലീഫ ബിൻ താനൂൻ ബിന്‍ മുഹമ്മദ് ആൽ നഹിയാന്‍, പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, വരന്മാരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
്ിപ്പ്