മാര്‍ക്ക് ലിസ്റ്റ് വിവാദം: അധ്യാപകനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്തു


മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്തു. കോളജിലെ ആര്‍ക്കിയോളജി വിഭാഗം മുന്‍ കോര്‍ഡിനേറ്റര്‍ വിനോദ് കുമാറിന്‍റെ പരാതിയിലാണ് നടപടി. തന്‍റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിന് പിന്നില്‍ വിനോദ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിനോദിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായത്.

ഇത് ചൂണ്ടിക്കാട്ടി വിനോദ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. വധഭീഷണി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ കേസിൽ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നാണ് വിവരം.

You might also like

  • Straight Forward

Most Viewed