ആയുധങ്ങളുടെ വിൽപ്പന : അബുദാബിയിൽ രണ്ട് പേർ അറസ്റ്റിൽ

ആയുധങ്ങളടക്കമുള്ള നിരോധിത വസ്തുക്കള്‍ വിറ്റതിന് രണ്ടു വിദേശികളെ അല്‍ദഫ്ര മേഖലയില്‍നിന്ന് അബൂദബി പോലീസ് പിടികൂടി. ഏഷ്യക്കാരനെയും ആഫ്രിക്കന്‍ പൗരനെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വെട്ടുകത്തി, കോടാലി, മഴു തുടങ്ങി നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. കള്ളക്കടത്ത് സാധനങ്ങള്‍ വില്‍ക്കുന്നു എന്ന വിവരം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ആയുധങ്ങളുമായി ഇരുവരെയും പിടികൂടുകയുമായിരുന്നു. പൊതുസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന വസ്തുക്കളുടെ നിയമവിരുദ്ധമായ വില്‍പന അടക്കം സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൂചന ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.