യുഎഇയിൽ കോവിഡ് രോഗം മാറിയവരുടെ എണ്ണം 1000 കവിഞ്ഞു

അബുദാബി∙ യുഎഇയിൽ കോവിഡ് രോഗം മാറിയവരുടെ എണ്ണം 1000 കവിഞ്ഞു. 101 പേരാണ് ഏറ്റവും ഒടുവിൽ രോഗമുക്തി നേടിയത്. ഇതോടെ 1034 പേർ രോഗം മാറി ആശുപത്രി വിട്ടു. പുതുതായി 432 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5365 ആയി. 3 ഏഷ്യക്കാരടക്കം 5 പേർ മരിക്കുകയും ചെയ്തു. മരണസംഖ്യ 33 ആയി ഉയർന്നു.