കോവിഡ് 19 ബാധിതരെ കണ്ടെത്താൻ സഹായിക്കുന്ന ഹെൽമറ്റുമായി ദുബൈ

ദുബൈ: കോവിഡ് 19 ബാധിതരെ കണ്ടെത്താൻ സഹായിക്കുന്ന ഹെൽമറ്റുമായി ദുബായ് ഗതാഗതവകുപ്പ്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഹെൽമറ്റ് ധരിച്ചാൽ എതിരെ വരുന്നയാളുടെ ശരീരോഷ്മാവ് അതിൽ രേഖപ്പെടുത്തും. കൂടാതെ, ഹെൽമറ്റിലെ ക്യാമറയിലൂടെ മുഖങ്ങൾ തിരിച്ചറിയാനും കാർ നമ്പർ രേഖപ്പെടുത്താനും സാധിക്കും.
ഇത്തരം ഹെൽമറ്റ് ധരിച്ച പോലീസുകാർ ദുബൈ മെട്രോയിൽ പരീക്ഷണം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇവ പ്രയോജനം ചെയ്യുമെന്ന് ദുബൈ ഡപ്യുട്ടി ചീഫ് ഓഫ് പോലീസും പബ്ലിക് സെക്യുരിറ്റി തലവനുമായ ലഫ്.ജനറൽ ദാഹി ഖൽഫാൻ തമീം പറഞ്ഞു. ഇത്തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കുന്ന ഗൾഫിലെ ആദ്യത്തെ രാജ്യമാണ് യുഎഇ.