അകലം പാലിച്ചവർ പാടിയടുത്തു;കൊറോണക്കാലത്ത്


 

 

രാജീവ് വെള്ളിക്കോത്ത്: 

      ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർത്തിവരമ്പുകൾ ഇല്ലാത്ത ഒന്നേ ലോകത്തുള്ളൂ...അത് സംഗീതത്തിന് മാത്രമാണെന്ന് ഒരിക്കൽ കൂടി ;തെളിയിക്കുകയാണ്  യു എ ഇ അൽ ഐൻ വോയിസ്  ആൻഡ് ഡാൻസ് ആർട്സ് എന്ന കൂട്ടായ്മ.  കൊറോണക്കാലത്ത് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന സംഗീത കലാകാരന്മാരെ ഒരു ഗ്രൂപ്പിൽ കൊണ്ടുവന്ന് അർജ്ജുന സംഗീതം എന്ന പരിപാടി വാട്‍സ് ആപ് ഗ്രൂപ്പിൽ നടത്തിയാണ് ഈ കൂട്ടായ്മ അകലം പാലിച്ച് കഴിയുന്ന കണ്ണികളെ കോർത്തിണക്കിയത്. അർജുനൻ മാഷിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഇത്തരം ഒരു പരിപാടി നടത്താമെന്ന ആശയവുമായി മുന്നോട്ട് വന്നത് അൽ ഐനിലെ പ്രമുഖ ഈവന്റ് കോർഡിനേറ്ററും കലാകാരനുമായ കുഞ്ഞി നീലേശ്വരമാണ്.കേരളത്തിൽ  അദ്ദേഹവുമായി ബന്ധപ്പെട്ട് വിവിധ കാലഘട്ടങ്ങളിലും വിവിധ സംഗീത ട്രൂപ്പുകളിൽ മുതൽ പിന്നണി ഗാന രംഗത്തും സംഗീത സംവിധാന രംഗത്തും വരെ പ്രവർത്തിച്ചിട്ടുള്ള  നിരവധി കലാകാരന്മാരെയാണ്  അർജുന സംഗീതത്തിലൂടെ അദ്ദേഹം ഒരുമിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകനും പാട്ടുകാരനായ ജാസി ഗിഫ്റ്റ് അടക്കമുള്ളവർ ഈ പരിപാടിയിൽ  ചേർന്നു. കൊറോണക്കാലത്ത് പരിപാടികൾ  എല്ലാം നഷ്ടപ്പെട്ട കലാകാരന്മാരും  പല  മേഖലകളിൽ വന്നതിനു ശേഷം സംഗീത വിഭാഗം ഉപേക്ഷിച്ചവരും അടക്കമുള്ളവർ കുഞ്ഞി നീലേശ്വരത്തിന്റെ ഈ സംരംഭത്തിൽ പങ്കാളിയായി. ജോലി സംബന്ധമായി വിവിധ രാജ്യങ്ങളിൽ ആയി പരസ്പര ആശയവിനിമയം ഇല്ലാതായ പല കലാകാരന്മാർക്കും ഇത് ഒരു റീ ജോയിനിങ്ങിന് കൂടിയുള്ള അവസരമായി മാറുകയായിരുന്നു അർജ്ജുന സംഗീതം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed