ദുബൈയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ദുബൈ: കൊവിഡ്−19 രോഗം സ്ഥിരീകരിച്ച മലയാളി ദുബൈയിൽ മരിച്ചു. തലശേരി ടെംപിൾ ഗേറ്റ് സ്വദേശി പ്രദീപ് സാഗർ (41) ആണ് മരിച്ചത്. തുടക്കത്തിൽ പ്രദീപിന് കൃത്യമായ വൈദ്യസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരാഴ്ചമുന്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.