ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ വേണ്ടിയാണ് മധ്യപ്രദേശിൽ ലോക്ക്ഡൗൺ വൈകിപ്പിച്ചത്: കമൽ‍നാഥ്


ഭോപ്പാൽ: കൊവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗൺ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ വൈകിയെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ്. മധ്യപ്രദേശിൽ ബിജെപി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് വൈകാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

മാർച്ച് 20ന് ലോക്ക്ഡൗൺ നടപ്പിലാക്കണമെന്ന് താൻ അഭ്യർഥിച്ചതാണ്. എന്നാൽ മാർച്ച് 23ന് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗൺ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമൽനാഥ് കുറ്റപ്പെടുത്തി. കൊറോണ വൈറസ് മഹാമാരി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അപ്പോളും കേന്ദ്രം നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed