യു.എ.ഇയിൽ നിന്ന് പറ്റിച്ച് നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രവാസികളിൽ ഭൂരിഭാഗവും മലയാളികൾ


ദുബായ്: ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് മുങ്ങിയ പ്രവാസികളായ ഇന്ത്യക്കാർക്കെതിരെ യു.എ.ഇ നിയമ നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50,000 കോടിയിലധികം രൂപ ക്രഡിറ്റ് കാർഡ് വഴിയും,വായ്‌പയെടുത്തും വെട്ടിച്ചാണ് ഇന്ത്യയിലെ പ്രവാസികൾ കടന്നുകളഞ്ഞത്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. സാമ്പത്തിക ഇടപാടുകളിൽ യു.എ.ഇ. സിവിൽ കോടതികളിലെ വിധികൾ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു. ഇതോടെ ഇന്ത്യയിൽ നിയമ നടപടിക്ക് സാധ്യതകൾ തുറന്നതായി ബാങ്കിംഗ് മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെടുന്നു. എന്നാൽ യു.എ.ഇ ബാങ്കുകൾ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യു.എ.ഇയിലെ എമിറേറ്റ്‌സ് എൻ.ബി.ഡി ഉൾപ്പെടെയുള്ള ഒമ്പത് ബാങ്കുകളാണ് നിയമ നടപടിയിലേക്ക് നീങ്ങുന്നത് എന്നാണ് സൂചന. വായ്പയെടുത്ത് മുങ്ങിയതിൽ 70 ശതമാനത്തിലധികവും വൻ ബിസിനസ് സ്ഥാപനങ്ങളാണെന്ന് റിപ്പോർട്ട് ഉണ്ട്. 20 ശതമാനത്തിലധികം വ്യക്തി വായ്പകളും, ക്രഡിറ്റ് കാർഡും, വാഹന വായ്‌പയുമാണ്. 2017−ൽ യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 7.5 ശതമാനമായി കൂടിയിരുന്നു. ഇത് ബാങ്കിംഗ് മേഖലയിൽ വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. 

You might also like

  • Straight Forward

Most Viewed