ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുർജ് ഖലീഫ ലങ്കൻ പതാകയണിഞ്ഞു

ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളിൽ അനുശോചനം പ്രകടിപ്പിച്ചും ലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് കൊണ്ടും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ ഖലീഫ കഴിഞ്ഞ ദിവസം രാത്രി ലങ്കൻ പതാകയണിഞ്ഞു.
സഹവർത്തിത്വവും സഹിഷ്ണുതയും കൊണ്ട് പടുത്തുയർത്തപ്പെടുന്ന ലോകത്തിന് വേണ്ടിയാണിതെന്ന് ബുർജ് ഖലീഫയുടെ ട്വിറ്റർ പേജില്‍ കുറിച്ചു. എമിറേറ്റ്സ് പാലസ്, ശൈഖ് സായിദ് ബ്രിഡ്ജ്, അഡ്നോക് ബിൽഡിംഗ്, ക്യാപിറ്റൽ ഗേറ്റ് എന്നിവ ഉൾപ്പെടെ യു.എ.ഇയുടെ അഭിമാനമായി മാറിയ നിർമ്മിതികളെല്ലാം ശ്രീലങ്കക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലങ്കൻ പതാകയണിഞ്ഞിരുന്നു.