ദുരിതത്തിലായ അൽ വസീത കാറ്ററിംഗ് കന്പനിയിലെ 120 തൊഴിലാളികൾക്ക് കുടിശിക ലഭിച്ചു

ഉടമകൾ മുങ്ങിയതിനെ തുടർന്ന് ഏഴ് മാസമായി ശന്പളം ലഭിക്കാതെ ദുരിതത്തിലകപ്പെട്ടു പോയ അൽ വസീത കാറ്ററിംഗ് കന്പനിയിലെ 120 തൊഴിലാളികൾക്ക് കുടിശിക ലഭിച്ചു. മുസഫയിലെ സ്വകാര്യ എക്സ്ചേഞ്ച് വഴി ദിവസേന 60 പേർക്കു വീതമാണ് കുടിശിക വിതരണം ചെയ്തു.
70 മലയാളികൾ ഉൾപ്പെടെ 400 തൊഴിലാളികളാണ് മുസഫയിലെ ക്യാംപിൽ ദുരിത ജീവിതം നയിച്ചിരുന്നത്. മാനവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും കോടതിയും ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ എംബസികളും ഇടപെട്ടതിനെ തുടർന്നാണ് 50 ശതമാനം തുക നൽകാൻ കന്പനി തയാറായി വിതരണം തുടങ്ങിയത്
കുടിശിക ലഭിച്ച തൊഴിലാളികളുടെ വിസ റദ്ദാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനുശേഷം പാസ്പോർട്ടും ടിക്കറ്റും തൊഴിലാളികൾക്കു ലഭിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനാകും. വിസ കാലാവധി കഴിഞ്ഞവരുടെ രേഖകൾ ശരിയാക്കിയ ശേഷമേ നാട്ടിലേക്ക് പോകാനാകൂ. ഇതിനോടകം മറ്റു ജോലി കണ്ടെത്തിയവർക്ക് ജോലി മാറാൻ സൗകര്യവും ഒരുക്കുന്നുണ്ട്.