ശക്തമാ­യ അറബ് മു­ന്നണി­ ആവശ്യം - യു­.എ.ഇ വി­ദേ­ശകാ­ര്യമന്ത്രി­


ദുബൈ : മേഖലയിലെ ഇറാന്റെയും തുർക്കിയുടെയും സ്വാധീനത്തെ ചെറുക്കാൻ ശക്തമായ അറബ് മുന്നണി അടിയന്തരമായി ഉണ്ടാകേണ്ടതുണ്ടെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഗാഷ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  മേഖലയുടെ സുരക്ഷ മുൻനിർത്തി സൗദിയുടെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ പരസ്പരം സഹകരിക്കുന്ന ഒരു മുന്നണിയുണ്ടാകണം. അറബ് മേഖലയിൽ സ്വാധീനം വിപുലമാക്കാൻ നിരവധി പ്രാദേശിക ശക്തികൾ ശ്രമിക്കുന്നുണ്ട്. സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയുമാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്. വിഭാഗീയവും പക്ഷപാതപരവുമായ കാഴ്ചപ്പാടുകളല്ല ഇതിന് സ്വീകാര്യമായ ബദൽ മാർഗ്ഗം. മേഖലയെ നയിക്കുന്നത് ടെഹ്റാനോ അങ്കാറയോ അല്ല മറിച്ച് അതത് രാജ്യങ്ങളുടെ തലസ്ഥനങ്ങൾ തന്നെയാണ്. അദ്ദേഹം വ്യക്തമാക്കി. 

മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര പ്രാദേശിക പ്രശ്നങ്ങളിൽ ഇറാന്റെ ഇടപെടലുകളെക്കുറിച്ച് പരാതി ഉയരുന്ന സാഹചര്യത്തിലാണ് യു.എ.ഇ വിദേശകാര്യമന്ത്രിയുടെ പരാമർശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed