ദുബൈയിൽ അർബുദ രോഗത്തിന് ഇൻഷുറൻസ് പരിരക്ഷ

ദുബൈ : മൂന്നുതരം അർബുദങ്ങൾകൂടി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അംഗീകരിച്ചിരിക്കുന്ന അടിസ്ഥാന ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുത്തുന്നു. ഇതോടെ രോഗനിർണയം മുതൽ ചികിത്സവരെ അർബുദത്തിന് പരിരക്ഷനൽകുന്ന ലോകത്തിലെ ആദ്യ സർക്കാരാകും ദുബൈയിയുടേത്.
"ബസ്മാഹ്" എന്ന ഈ സംരംഭത്തിന് കീഴിൽ സ്തനാർബുദം, സെർവിക്കൽ അർബുദം, കോളോറെക്ടൽ അർബുദം എന്നിവയ്ക്കാണ് ചികിത്സ ലഭിക്കുകയെന്ന് രോഗ്യവകുപ്പ് പ്രഖ്യാപിച്ചു. മുന്പും അടിസ്ഥാനപരിരക്ഷയിൽ അർബുദം ഉൾപ്പെട്ടിരുന്നു.