ദു­ബൈയിൽ ട്രെ­യി­ലർ ഇടി­ച്ച് മലയാ­ളി­ക്ക് ദാ­രു­ണാ­ന്ത്യം


ദുബൈ : റോഡരികിലൂടെ നടന്നുപോകുന്പോൾ ട്രെയിലർ ഇടിച്ച്‌ മലയാളി മരിച്ചു. കാസർഗോഡ് പെരുന്പള ബേനൂർ സ്വദേശി പുതിയപുര പി. വേണുഗോപാലൻ (48) ആണ് മരിച്ചത്.  സ്വന്തമായി നടത്തുന്ന വർക്ക് ഷോപ്പ് അടച്ച് താമസസ്ഥലത്തേയ്ക്ക് നടന്നുപോകുന്പോൾ നിയന്ത്രണം വിട്ടുവന്ന ട്രെയിലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

20 വർഷമായി യു.എ.ഇയിലുള്ള വേണുഗോപാലൻ ഒരു വർഷം മുന്പാണ് അവസാനമായി നാട്ടിൽ വന്ന് പോയത്. പരേതരായ പുതിയപുര കുഞ്ഞന്പുനായരുടേയും ലീലയുടേയും മകനാണ്.‌ ഭാര്യ: ശ്രീജ പാണൂർ‍. മക്കൾ: വിഷ്ണുരാജ്, വൈഷ്ണവ്. സഹോദരങ്ങൾ: പി. ഗോപിനാഥൻ‍, പി. മാധവൻ, പി. സുരേഷ് കുമാർ, സുധ, രാധ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

You might also like

  • Straight Forward

Most Viewed