യെമനിൽ ഹെലികോപ്റ്റർ തകർന്നുവീണ് നാല് യുഎഇ സൈനികർ കൊല്ലപ്പെട്ടു


അബുദാബി : സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വേണ്ടി സേവനം ചെയ്യുന്ന നാല് യുഎഇ സൈനികർ യെമനിൽ ഹെലികോപ്റ്റർ തകർന്നുവീണ് കൊല്ലപ്പെട്ടു. ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ ബലൂഷി, ഫസ്റ്റ് ലഫ്.പൈലറ്റ് ജാസിം സാലിഹ് അൽ സഅബി, വാറണ്ട് ഓഫീസർമാരായ മുഹമ്മദ് സഈദ് അൽ ഹസ്സാനി, സമീർ മുഹമ്മദ് മുറാദ് അബൂബക്കർ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം അൽ ഷബാഹ് ഗവർണറേറ്റിൽ തകർന്നു വീഴുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed