ദുബായിൽ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി അനുമതി നല്‍കി. 2016- 17 വര്‍ഷം പരമാവധി 6.4 ശതമാനം വര്‍ധനയ്ക്കാണ് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം 5.84 ശതമാനം ഫീസാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലാം തവണയാണ് സ്‌കൂള്‍ ഫീസിൽ വര്‍ദ്ധന വരുത്തുന്നത്.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 173 സ്വകാര്യ സ്‌കൂളുകളിലുമായി നിലവിൽ 2,55,208 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ദുബായിൽ പ്രവാസികളുടെ ചെലവുകള്‍ ദിനംപ്രതി വർദ്ധിച്ചു വരികയാണ്, മാത്രമല്ല ശമ്പളത്തിൽ വർദ്ധനവൊന്നും ഉണ്ടാകുന്നില്ല താനും. ഈ സാഹചര്യത്തിൽ മലയാളികളടക്കമുള്ളവരെ ഇത് സാരമായി ബാധിക്കും. കുടുംബമായി താമസിക്കുന്ന പലരും നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിക്കുകയാണ്.
പുതിയതായി ആരംഭിച്ച സ്‌കൂളുകള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തെയ്ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു.