വാഹനാപകടം : കഴിഞ്ഞവര്‍ഷം ദുബായില്‍ മരണമടഞ്ഞത് 166 പേര്‍

ദുബായ്: കഴിഞ്ഞവര്‍ഷം മാത്രം 166 പേര്‍ ദുബായില്‍ വാഹനാപകടങ്ങളില്‍ മരിച്ചതായി ഗതാഗത വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മുന്‍വര്‍ഷം വിവിധ റോടപകടങ്ങളിൽ മരണമടഞ്ഞത് 177 പേരായിരുന്നു. ട്രാഫിക് നിയമലംഘനം മൂലം 29,886 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവയില്‍ 328 വാഹനങ്ങള്‍ ഉടമകള്‍ ഉപേക്ഷിച്ചതായിരുന്നു.
അബുദബിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തില്‍ 245 പേരാണു മരിച്ചത്. എന്നാൽ അപകടങ്ങളിലും അതുമൂലമുള്ള മരണസംഖ്യയിലും അബുദബിയില്‍ കുറവുണ്ടായതായാണ് ഗതാഗത വകുപ്പധികൃതര്‍ പറയുന്നത്. മുന്‍വര്‍ഷത്തെ അപകടങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ 8% കുറവുണ്ടെന്നും 2014ല്‍ 267 പേര്‍ അപകടങ്ങളില്‍ മരിച്ചിരുന്നെന്നും കണക്കുകൾ പറയുന്നു.