മദ്യപിക്കാൻ പണം നല്കിയില്ല: ഭാര്യയെ കഴുത്തറത്ത് ഭര്‍ത്താവ് കൊന്നു

ഇന്‍ഡോര്‍: പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറത്ത് ഭര്‍ത്താവ് കൊന്നു. മദ്യപിക്കാന്‍ പണം നല്‍കിയലെന്ന കാരണം പറഞ്ഞാണ് കൊലപാതകം നടന്നത്. ഇന്‍ഡോര്‍ ധ്വാരകാപുരി സ്വദേശികളായ നാരായണന്‍(45) ആണ് ഭാര്യ അനിതയെ(40) കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപ്പിച്ച് വീട്ടില്‍ എത്തുന്ന ഇയാള്‍ ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് അയ്യല്‍വാസികള്‍ പറയുന്നു. മദ്യപ്പിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ അനിത നല്‍കാന്‍ വിസമതിച്ചതാണ് മരണത്തില്‍ കലാശിച്ചത്.ഭാര്യ ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍ എത്തി ആത്മഹത്യാ ശ്രമം നടത്തി. എന്നാല്‍ നിസാര പരിക്കുകളോടെ ഇയാളെ മക്കള്‍ രക്ഷപ്പെടുത്തി. കൊലപാതക കുറ്റത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.