വാറ്റ് നടപ്പാക്കിയാൽ 12 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം : യുഎഇ

യുഎഇ: വാറ്റ് നടപ്പാക്കുന്നതിലൂടെ പന്ത്രണ്ട് ബില്ല്യണ്‍ ദിര്‍ഹത്തിന്റെ അധിക വരുമാനം ആണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ ധനകാര്യമന്ത്രാലയം അറിയിച്ചു. 2014ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. 2018 ഓടുകൂടി യുഎഇ ഉള്‍പെടെയുള്ള ജിസിസി രാഷ്ട്രങ്ങളില്‍ വാറ്റ് സംബ്രദായം നടപ്പാക്കുമെന്ന് ധനകാര്യമന്ത്രാലം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗറി വ്യക്തമാക്കി.
വിദ്യാഭ്യാസം ആരോഗ്യം അടക്കമുള്ള മേഖലകളെ ഒഴിവാക്കിയുള്ള കണക്കാണ് ഇത്. ഈ മേഖലകളില്‍ വാറ്റ് നടപ്പാക്കേണ്ടതില്ല എന്നാണ് തീരുമാനം. തൊണ്ണൂറിലധികം ഭക്ഷ്യവസ്തുക്കളെയും വാറ്റില്‍ നിന്ന് ഒഴിവാക്കും, 2018 മുതലായിരിക്കും മൂല്യര്‍ദ്ധിത നികുതി സമ്പ്രദായം നടപ്പില്‍ വരിക. പരീക്ഷണാടിസ്ഥാനത്തില്‍ വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണയില്‍ എത്തിയിട്ടുണ്ട് എന്നും യൂനീസ് അല്‍ ഖൗറി വ്യക്തമാക്കി. മൂന്നുമുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പെടുത്തുന്നതിനാണ് ധാരണ. എണ്ണവിലയിടിവ് മൂലമുള്ള വരുമാനനഷ്ടത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാഷ്ട്രങ്ങള്‍ വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.