സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോൾ‍ വിപണിയെ പിടിച്ചുലച്ചു; മാഞ്ചസ്റ്റർ സിറ്റി പരിശീകലന്‍ പെപ് ഗാർ‍ഡിയോള


സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോൾ‍ വിപണിയെ പിടിച്ചുലച്ചതായി മാഞ്ചസ്റ്റർ സിറ്റി പരിശീകലന്‍ പെപ് ഗാർ‍ഡിയോള. ഇത്രയധികം താരങ്ങൾ‍ സൗദി ക്ലബുകളിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ല. നല്ല പ്രതിഫലം കിട്ടുന്നതിനാൽ‍ കൂടുതൽ‍ താരങ്ങൾ‍ സൗദി ക്ലബുകളിലേക്ക് പോകുമെന്നുറപ്പാണെന്നും ഗാർഡിയോള. ദക്ഷിണ കൊറിയയിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റി കോച്ചിന്റെ പ്രതികരണം. അറബ് ലോകത്തെ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ് മാഞ്ചസ്റ്റർ‍ സിറ്റി പരിശീകലന്‍ പെപ് ഗാർ‍ഡിയോളയുടെ വാക്കുകൾ. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവുമെന്നാണ് പെപ് പറയുന്നത്. ‘ഇത്രയധികം താരങ്ങൾ‍ സൗദി ക്ലബുകളിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ല. റൊണാൾ‍ഡോയുടെ പിന്നാലെ ഇത്രയേറെ പ്രധാനതാരങ്ങൾ‍ സൗദി ക്ലബുകളിലേക്ക് പോയത് അമ്പരപ്പിച്ചു. നല്ല പ്രതിഫലം കിട്ടുന്നതിനാൽ‍ കൂടുതൽ‍ താരങ്ങൾ‍ സൗദി ക്ലബുകളിലേക്ക് പോകുമെന്നുറപ്പാണ്. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോൾ‍ വിപണിയെ പിടിച്ചുലച്ചിട്ടുണ്ട്. 

വമ്പന്‍ ഓഫർ‍ വന്നതിനാൽ‍ സിറ്റിക്ക് റിയാദ് മെഹറസിനെ ടീമിൽ‍ പിടിച്ചുനിർ‍ത്താനായില്ല. വരും നാളുകളിൽ‍ സൗദി ക്ലബുകളെ കരുതിയിരിക്കണമെന്നും യൂറോപ്യൻ ക്ലബ്ബുകൾക്ക് സിറ്റിയുടെ കോച്ച് മുന്നറിയിപ്പ് നൽകുന്നു. സിറ്റിയിൽ നിന്നും മെഹറസിനെ കഴിഞ്ഞ ദിവസം അൽ അഹ്ലിയാണ് സന്തമാക്കിയത്. മാഞ്ചസ്റ്റർ‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ സൗദി ക്ലബ് അൽ‍ നസ്‌റിലെത്തിയപ്പോൾ‍ ആരാധകർ‍ അമ്പരന്നെങ്കിലും യൂറോപ്യന്‍ ക്ലബുകൾ‍ക്കും യുവേഫയ്ക്കും കുലുക്കമില്ലായിരുന്നു. സമ്മർ‍ ട്രാന്‍സ്ഫർ‍ ജാലകത്തിൽ‍ സൗദി ക്ലബുകൾ‍ പണം വാരിയെറിഞ്ഞപ്പോൾ‍ നിരവധി വമ്പന്‍ താരങ്ങളാണ് യൂറോപ്യന്‍ ക്ലബുകൾ‍ വിട്ടത്. കരീം ബെന്‍സേമയും എന്‍ഗോളെ കാന്റെയും റോബർ‍ട്ടോ ഫിർ‍മിനോയും ജോർ‍ദാന്‍ ഹെന്‍ഡേഴ്‌സണും മാർ‍കോ വെറാറ്റിയും റിയാദ് മെഹറസുമെല്ലാം സൗദി ക്ലബുകളിലെത്തി. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവുമെന്നാണ് പെപ് പറയുന്നത്. കോച്ചിന്റെ പരാമർശം ആഘോഷമായത് പക്ഷേ സൗദിയിലാണ്. റിട്ടയർമെന്റ് കളിക്കാരുടെ ഇടമെന്ന് സൗദി ക്ലബ്ബുകളെ കളിയാക്കിയവരുടെ കണ്ണു തള്ളുന്നതാണ് നിലവിലെ ചിത്രം.

article-image

atees

You might also like

  • Straight Forward

Most Viewed