ടോക്കിയോ ഒളിന്പിക്സ്: ബഹ്‌റൈന്റെ ആദ്യമെഡൽ കൽക്കിദാൻ ഗെസാനിലൂടെ

മനാമ: ടോക്കിയോ ഒളിന്പിക്സിൽ ആദ്യ മെഡൽ നേടി ബഹ്റൈൻ. വനിതാ 10,000 മീറ്ററിൽ കൽക്കിദാൻ ഗെസാനാണ് രാജ്യത്തിന് വേണ്ടി ആദ്യ മെഡൽ നേടിയത്. നെതർലാൻഡിന്റെ സിഫാൻ ഹസ്സന് തൊട്ടു പിറകെ 29 മിനിട്ട് 56.18 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കൽക്കിദാൻ വെള്ളിമെഡൽ കരസ്ഥമാക്കി. ഒളിന്പിക്സ് ചരിത്രത്തിലെ ബഹ്റൈന്റെ നാലാമത്തെ മെഡൽ ആണ് ഇത്. എത്യോപ്യയിലെ ലെറ്റെസെൻബെറ്റ് ഗിഡി 30: 01.72 ൽ മൂന്നാം സ്ഥാനത്തെത്തി.