പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കി; ഖേല്‍രത്‌ന പുരസ്‌കാരത്തിന് പുതിയ നാമം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്നാകും ബഹുമതി ഇനി മുതല്‍ അറിയപ്പെടും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം അനുസരിച്ചാണ് തീരുമാനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. 'മേജര്‍ ധ്യാന്‍ചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളില്‍ ഒരാളാണ്. അദ്ദേഹം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യം തന്നെയാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.